Monday, March 9, 2015


തളങ്കര സ്കൂളില്‍ കപ്പ കൃഷി വിളവെടുപ്പുല്‍സവം


തളങ്കര സ്കൂളില്‍ കപ്പ കൃഷി വിളവെടുപ്പുല്‍സവം


തളങ്കര : തളങ്കര മുസ്ലിം ഗവ. ഹയ൪സെക്ക൯ഡറി സ്കൂള്‍ കോമ്പൗണ്ടിലെ നല്ലപാഠം കുട്ടികളുടെ കൃഷിതോട്ടത്തിലെ കപ്പ കൃഷി വിളവെടുത്തു. പി.ടി.എ പ്രസിഡണ്ട് കെ എ മുഹമ്മദ് ബഷീറിന്റെ അദ്ധ്യക്ഷതയില്‍ കാസറഗോഡ് ജില്ല കൃഷിഓഫീസര്‍ വിളവെടുപ്പുല്‍സവം ഉല്‍ഘാടനം ചെയ്തു. വാഴ,കരിമ്പ് ,പപ്പായ,പൈനാപ്പിള്‍ എന്നിവയും വിവിധ പച്ചക്കറികളും കുട്ടികളുടെ കൃഷി തോട്ടത്തില്‍ തഴച്ച വളരുന്നുണ്ട് . കഴിഞ്ഞവര്‍ഷം കേരളത്തിലെ മികച്ച പി ടി എ യ്ക്കുള്ള രണ്ടാം സ്ഥാനം നേടിയ പി ടി എ കമ്മിറ്റിയാണ് സ്കൂളിലെ കൃഷിക്കുവേണ്ട ഭൗതീക സാഹചര്യം ഒരുക്കി കൊടുത്തത്. യോഗത്തില്‍ പി.ടി.എ വൈസ് പ്രസിഡണ്ട് ടി കെ മൂസ, മദ൪ പി.ടി.എ പ്രസിഡണ്ട് സുമയ്യ മൊയ്തീന്‍ ,.എസ്.എ സെക്രട്ടറി ഏരിയാല്‍ ഷെറീഫ് ,VHSEപ്രി൯സിപ്പാള്‍ ഇ൯ ചാ൪ജ് മനോജ് കെ,ഹെഡ്മാസ്റ്റ൪ അബൂബക്കര്‍ ടി എ ,അബ്ബാസ് എ എ, കുഞ്ഞഹമ്മദ് മാസ്റ്റര്‍,അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ , എന്നിവ൪ പ്രസംഗിച്ചു. പ്രി൯സിപ്പാള്‍ ആനന്ദ ബാബു സ്വാഗതവും നല്ലപാഠം കോര്‍ഡിനേറ്റര്‍ ദേവദാസ് എം നന്ദിയും പറഞ്ഞു.
വിളവെടുത്ത കപ്പ പാകം ചെയ്ത് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ എ മുഹമ്മദ് ബഷീര്‍ വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു. നാലുവര്‍ഷമായി പി.ടി.എ പ്രസിഡ ണ്ടായി തുടരുന്ന കെ എ മുഹമ്മദ് ബഷീറിന്റെയും സജീവമായ സ്കൂള്‍ പി.ടി.എ യുടെയും നേതൃത്വത്തില്‍ നല്ലപാഠം ക്ലബ്ബിലെ കുട്ടികള്‍ സ്കൂള്‍ കാമ്പസ് ഹരിതവല്‍ക്കുന്നതിനുവേണ്ടി നടപ്പിലാക്കിയ പദ്ധതികള്‍ ശ്രദ്ധേയമായിരുന്നു. കുട്ടികള്‍ക്കിടയില്‍ കൃഷി ഒരു സംസ്കാരമായി വള൪ത്തിയെടുക്കുന്നതിന് ഈ കാ൪ഷിക പ്രവ൪ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് പി.ടി.എ പ്രസിഡണ്ട് വോളിബോള്‍ ബഷീ൪ പറഞ്ഞു