Monday, March 9, 2015
തളങ്കര സ്കൂളില്‍ കപ്പ കൃഷി വിളവെടുപ്പുല്‍സവം
തളങ്കര
സ്കൂളില്‍ കപ്പ
കൃഷി വിളവെടുപ്പുല്‍സവം
തളങ്കര
: തളങ്കര
മുസ്ലിം ഗവ.
ഹയ൪സെക്ക൯ഡറി
സ്കൂള്‍ കോമ്പൗണ്ടിലെ നല്ലപാഠം
കുട്ടികളുടെ കൃഷിതോട്ടത്തിലെ
കപ്പ കൃഷി വിളവെടുത്തു.
പി.ടി.എ
പ്രസിഡണ്ട് കെ എ മുഹമ്മദ്
ബഷീറിന്റെ അദ്ധ്യക്ഷതയില്‍
കാസറഗോഡ് ജില്ല കൃഷിഓഫീസര്‍
വിളവെടുപ്പുല്‍സവം
ഉല്‍ഘാടനം ചെയ്തു.
വാഴ,കരിമ്പ്
,പപ്പായ,പൈനാപ്പിള്‍
എന്നിവയും വിവിധ പച്ചക്കറികളും
കുട്ടികളുടെ കൃഷി തോട്ടത്തില്‍
തഴച്ച വളരുന്നുണ്ട് .
കഴിഞ്ഞവര്‍ഷം
കേരളത്തിലെ മികച്ച പി ടി എ
യ്ക്കുള്ള രണ്ടാം സ്ഥാനം
നേടിയ പി ടി എ കമ്മിറ്റിയാണ്
സ്കൂളിലെ കൃഷിക്കുവേണ്ട
ഭൗതീക സാഹചര്യം ഒരുക്കി
കൊടുത്തത്.
യോഗത്തില്‍
പി.ടി.എ
വൈസ് പ്രസിഡണ്ട് ടി കെ മൂസ,
മദ൪
പി.ടി.എ
പ്രസിഡണ്ട് സുമയ്യ മൊയ്തീന്‍
,ഒ.എസ്.എ
സെക്രട്ടറി ഏരിയാല്‍ ഷെറീഫ്
,VHSEപ്രി൯സിപ്പാള്‍
ഇ൯ ചാ൪ജ് മനോജ് കെ,ഹെഡ്മാസ്റ്റ൪
അബൂബക്കര്‍ ടി എ ,അബ്ബാസ്
എ എ,
കുഞ്ഞഹമ്മദ്
മാസ്റ്റര്‍,അബ്ദുള്‍
ഖാദര്‍ മാസ്റ്റര്‍ ,
എന്നിവ൪
പ്രസംഗിച്ചു.
പ്രി൯സിപ്പാള്‍
ആനന്ദ ബാബു സ്വാഗതവും നല്ലപാഠം
കോര്‍ഡിനേറ്റര്‍ ദേവദാസ്
എം നന്ദിയും
പറഞ്ഞു.
വിളവെടുത്ത
കപ്പ പാകം ചെയ്ത് മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
വിതരണം ചെയ്തു.
പി.ടി.എ
പ്രസിഡണ്ട് കെ എ മുഹമ്മദ്
ബഷീര്‍ വിതരണോല്‍ഘാടനം
നിര്‍വ്വഹിച്ചു.
നാലുവര്‍ഷമായി
പി.ടി.എ
പ്രസിഡ ണ്ടായി തുടരുന്ന
കെ എ മുഹമ്മദ് ബഷീറിന്റെയും
സജീവമായ സ്കൂള്‍
പി.ടി.എ
യുടെയും നേതൃത്വത്തില്‍
നല്ലപാഠം ക്ലബ്ബിലെ കുട്ടികള്‍
സ്കൂള്‍ കാമ്പസ്
ഹരിതവല്‍ക്കുന്നതിനുവേണ്ടി
നടപ്പിലാക്കിയ പദ്ധതികള്‍
ശ്രദ്ധേയമായിരുന്നു. കുട്ടികള്‍ക്കിടയില്‍
കൃഷി ഒരു സംസ്കാരമായി
വള൪ത്തിയെടുക്കുന്നതിന് ഈ
കാ൪ഷിക പ്രവ൪ത്തനങ്ങള്‍
സഹായിച്ചിട്ടുണ്ടെന്ന്
പി.ടി.എ
പ്രസിഡണ്ട് വോളിബോള്‍ ബഷീ൪
പറഞ്ഞു.
Tuesday, September 16, 2014
പുതിയ ഹെഡ് മാസ്റ്റർ
ഈ വിദ്യാലയത്തിന്റെ ഹെഡ് മാസ്റ്ററായി ശ്രീ. ടി.എ . അബൂബക്കർ 04/09/2014 തീയതി ചുമതലയേറ്റു.
Wednesday, August 13, 2014
സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം
ഈ വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 13/08/2014ബുധനാഴ്ച കാസറഗോഡ് കേന്ദ്രീയ വിദ്യാലയത്തിലെ സാസ്ത്രാധ്യാപകനായ ശ്രീ . മനോഹരൻ സാർ നിർവ്വഹിച്ചു . ലഘുവായതും എന്നാൽ കൗതുകകരവുമായ നിരവധി ശാസ്ത്ര പരീക്ഷണങ്ങളും , വീഡിയോ ക്ലിപ്പിങ്ങുകളും , പാട്ടും താളവും ഒക്കെയായി ആഘോഷമായിമാറിയ ഉദ്ഘാടന ചടങ്ങ് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി.
Sunday, August 10, 2014
പ്ലസ് വണ്‍ : പുതിയ സ്‌കൂളുകളിലേക്കും അധിക ബാച്ചുകളിലേക്കുമുള്ള പ്രവേശനം
സംസ്ഥാനത്ത്
ഹയര്‍ സെക്കണ്ടറി ഇല്ലാത്ത 131 പഞ്ചായത്തുകളില്‍ അനുവദിച്ച 131 ഹയര്‍
സെക്കണ്ടറി സ്‌കൂളുകളിലെ കോഴ്‌സുകളിലേക്കും എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെ
അപ്‌ഗ്രേഡ് ചെയ്ത് ഹയര്‍സെക്കണ്ടറി സ്‌കൂളുകളാക്കിയ 95 സ്‌കൂളുകളില്‍
അനുവദിച്ച 143 കോഴ്‌സുകളിലേക്കും നിലവിലുള്ള ഹയര്‍സെക്കണ്ടറി
സ്‌കൂളുകളില്‍ അനുവദിക്കപ്പെട്ട 426 അധിക ബാച്ചുകളിലേക്കും ഈ അധ്യയന
വര്‍ഷത്തെ പ്രവേശന നടപടികള്‍ ആഗസ്റ്റ് 11ന് ആരംഭിക്കും. പുതുതായി അനുവദിച്ച
ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലേക്ക് പ്രവേശനം നേടുന്നതിന് അതത്
സ്‌കൂളുകളില്‍ നേരിട്ട് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം.
2014-15 അധ്യയന വര്‍ഷത്തെ പ്രോസ്‌പെക്ടസിലെ സംവരണ, യോഗ്യതാ, മെരിറ്റ്
മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഈ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷത്തെ
പ്രവേശനം. നിലവിലുള്ള ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ അനുവദിക്കപ്പെട്ട അധിക
ബാച്ചുകളിലെ പ്രവേശനം ഏകജാലക സംവിധാനത്തിലൂടെയായിരിക്കും. മെരിറ്റ്
ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും നാളിതുവരെ പ്രവേശനം നേടിയവര്‍ക്ക്
സ്‌കൂള്‍/ കോമ്പിനേഷന്‍ മാറ്റത്തിനുള്ള അവസരമായിരിക്കും ആദ്യം നല്‍കുക.
തുടര്‍ന്നുള്ള വേക്കന്‍സി നികത്തുന്നതിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി
അപേക്ഷ ക്ഷണിക്കും. പുതിയ സ്‌കൂളുകളിലും അധിക ബാച്ചുകളിലും പ്രവേശനം
നേടുന്നവര്‍ക്ക് ക്ലാസുകള്‍ ആഗസ്റ്റ് 20ന് ആരംഭിക്കും. പുതുതായി
ഹയര്‍സെക്കണ്ടറി അനുവദിച്ച സ്‌കൂളുകളിലും അധിക ബാച്ചുകള്‍ അനുവദിച്ച ഹയര്‍
സെക്കണ്ടറി സ്‌കൂളുകളിലും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങള്‍
അതത് റീജിയണല്‍ ഡയറക്ടര്‍ മുഖേന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍/
പ്രിന്‍സിപ്പാളിന്റെ ചാര്‍ജ്ജ് വഹിക്കുന്ന ഹെഡ്മാസ്റ്റര്‍മാര്‍ നിശ്ചിത
മാതൃകയില്‍ ആഗസ്റ്റ് 16-ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ ഡൗണ്‍ലോഡ്സില്‍..
Subscribe to:
Posts (Atom)




